ലിസിയോടും മക്കൾക്കുമൊപ്പം വീണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് തന്റെ സ്വപ്‌നമെന്ന് പ്രിയദർശൻ; തന്റെ ജീവിതത്തിൽ ലിസിയല്ലാതെ മറ്റൊരു പെണ്ണുണ്ടാകില്ലെന്നും പ്രിയൻ

കൊച്ചി: ലിസിയും മക്കളുമൊന്നിച്ച് വീണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് തന്റെ സ്വപ്‌നമെന്ന് സംവിധായകൻ പ്രിയദർശൻ. ലിസിയും, അമ്മുവും, ചന്തുവും താനും ഒരുമിച്ച് ജീവിക്കുന്നൊരു വീടാണ് തന്റെ ശേഷിക്കുന്ന സ്വപ്‌നമെന്നാണ് പ്രിയദർശൻ പറഞ്ഞു. ഒരു ആഴ്ചപ്പതിപ്പിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സിലെ സ്വപ്നത്തെ കുറിച്ച് മനസ്സു തുറന്നത്.

ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനിയെന്റെ ജീവിതത്തിലുണ്ടാകില്ല. അത് നൂറുശതമാനം ഉറപ്പാണ്. 1990 കളിലെ സിനിമകളിൽ മനോഹരികളുമായ സ്ത്രീകളുമായിട്ടാണ് ഞാൻ വർക്ക് ചെയ്തിട്ടുളളത്. അന്തസായിട്ട് പറയാം, എന്നെക്കുറിച്ച് ഒരു അപവാദവും ഒരു പത്രം പോലും ഇന്നുവരെ എഴുതിയിട്ടില്ല. അതുപോലെ തന്നെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും ഇതുവരെ കേട്ടിട്ടില്ല. ഞങ്ങൾ തമ്മിലുണ്ടായ വല്ലാത്തൊരു ഈഗോയുടെ അവസാനത്തിലാണ് വേർപിരിയൽ സംഭവിച്ചതെന്നും പ്രിയദർശൻ പറയുന്നു.

വിവാഹമോചനം കഴിഞ്ഞശേഷവും ലിസിയുമായി കാണുമ്പോളൊക്കെ സംസാരിക്കാറുണ്ടെന്നും ഇനിയും നല്ല സുഹൃത്തുക്കളായിരിക്കാൻ കഴിയുമെന്ന് തോന്നുന്നെന്നും പ്രിയദർശൻ വ്യക്തമാക്കി. ഇപ്പോൾ ജീവിതത്തിൽ രണ്ടുപേർക്കും നല്ലൊരു സ്‌പേസ് ഉണ്ട്. അതായിരുന്നിരിക്കാം ആവശ്യം. പക്ഷേ അത് 22 വർഷങ്ങൾക്കുശേഷമാണ് തിരിച്ചറിയുന്നത്.ശരി പോട്ടെ, തലേലെഴുത്ത്.അനുഭവിക്കേണ്ടതു തന്നെയെന്നും പണം കൊണ്ടുമാത്രം സ്റ്റാറ്റസ് ഉണ്ടാവില്ലെന്ന് തനിക്ക് മനസിലായതായും പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News