കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; സംഭവം അംബേദ്കര്‍ ജന്മവാര്‍ഷികദിനാഘോഷ പരിപാടിക്കിടെ; ആറു പേര്‍ അറസ്റ്റില്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. നാഗ്പൂരില്‍ ബി.ആര്‍ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികദിനാഘോഷ പരിപാടിക്കിടെയാണ് സംഭവം. കനയ്യകുമാറിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ കൂട്ടമായെത്തി അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

രാവിലെ കനയ്യകുമാര്‍ സഞ്ചരിച്ചിരുന്ന കാറിനുനേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ആറു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കനയ്യ കുമാര്‍ ദേശവിരുദ്ധ വികാരം പ്രചരിപ്പിക്കുവെന്ന് ആരോപിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ യോഗം തടസപ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News