എല്ലാവരുടെയും ഇഷ്ടപ്പെട്ട ഇമോജികളിൽ ഒന്നാണ് പല്ലിളിക്കുന്ന ഇമോജി. എന്നാൽ, ഇതിന്റെ അർത്ഥം? പലരും ഏതൊരു മെസേജിന്റെയും കൂടെ പല്ലിളിക്കുന്ന ഇമോജി അയയ്ക്കുന്നവരാണ്. ഇളിക്കുന്ന മുഖവും പുഞ്ചിരിക്കുന്ന കണ്ണുകളും എന്നാണ് ഈ ഇമോജിയുടെ ഔദ്യോഗിക നാമം. പല്ലിളിക്കുന്ന ഇമോജി എന്നാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നതും. എന്നാൽ, ഇത് ഓരോ പ്ലാറ്റ്‌ഫോമിലും ഓരോ രീതിയിലാണ് പ്രത്യക്ഷപ്പെടുകയെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇമോജി തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുണ്ടത്രേ.
അതായത് നെക്‌സസിൽ നിന്ന് അയയ്ക്കുന്ന ഇമോജി മറ്റൊരാളുടെ ആപ്പിൾ ഫോണിൽ ലഭിക്കുന്നതു മറ്റൊരു രീതിയിലായിരിക്കുമെന്നാണ് ഒരുസംഘം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഇത് ആശയവിനിമയത്തിൽ നിരവധി പ്രശ്‌നങ്ങൾക്കും ഇടയാക്കും. അയച്ചത് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇനി അടുത്ത തവണ ഈ ഇമോജി അയയ്ക്കുമ്പോൾ ഒന്നുകൂടി ചിന്തിക്കുക. ഒപ്പം ഇമോജിയോടൊപ്പം എന്തെങ്കിലും ടെക്സ്റ്റ് കൂടി അയച്ചേക്കണേ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here