ബംഗളൂരു കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച മലയാളി വിദ്യാർത്ഥിനി മരിച്ചു; മരിച്ചത് പേരാമ്പ്ര സ്വദേശി നിലീന ചന്ദ്രൻ

ബംഗളൂരു: ബംഗളൂരുവിൽ കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന ചന്ദ്രനാണ് (22) മരിച്ചത്. കഴിഞ്ഞ മാർച്ച് 23ന് ഹോളി ആഘോഷത്തിനിടെയാണ് നിലീനയ്ക്ക് കാംപസിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ ഓടിച്ച ബൈക്കിടിച്ച് പരുക്കേറ്റത്. തുടർന്ന് ബംഗളൂരു രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നിലീന.

ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിയാണ് അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ചിരുന്നത്. ഹോളി ആഘോഷമായിരുന്നതിനാൽ ഇവർ മദ്യപിച്ചിരുന്നു. എന്നാൽ, കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ കോളജ് അധികൃതരും പോലീസും തയാറായില്ലെന്ന് നിലീനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News