റിയാദ്: ഇസ്ലാമിക നിയമങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള മതപൊലീസിനുള്ള അധികാരം സൗദി സര്‍ക്കാര്‍ നീക്കം ചെയ്തു. ഇനി മുതല്‍ നിയമലംഘനങ്ങളെ കുറിച്ച് പൊലീസിനെയോ ഡ്രഗ് സ്‌ക്വാഡിനെയോ അറിയിക്കാനുള്ള അനുമതി മാത്രമേ ഉണ്ടാവുകയുള്ളൂ. സൗദി ക്യാബിനറ്റിന്റേതാണ് ഈ നിര്‍ണായക തീരുമാനം.
ഇസ്ലാമിക നിയമം നടപ്പിലാക്കുമ്പോള്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും ആളുകളെ പിന്തുടരുതെന്നും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടരുതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മതകാര്യപൊലീസിന്റെ (മുതവ) അധികാര ദുര്‍വിനിയോഗത്തിനെതിരെ നേരത്തെ മുതല്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അധികാരങ്ങള്‍ നീക്കം ചെയ്തുകൊണ്ടുള്ള പുതിയ ഉത്തരവ്.
നമസ്‌കാര സമയങ്ങളില്‍ കടകള്‍ അടച്ചെന്ന് ഉറപ്പ് വരുത്തുന്നതും സ്ത്രീകളുടെ വസ്ത്രധാരണ രീതി ഇസ്‌ലാമികമാണോയെന്ന് പരിശോധിച്ചിരുന്നതും മതകാര്യപൊലീസ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ റിയാദിലെ ഒരു ഷോപ്പിംഗ് മാളില്‍ യുവതിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ മതകാര്യപൊലീസിലെ ചിലരെ അറസ്റ്റ് ചെയ്തിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post