നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ല, ശബ്ദനിയന്ത്രണം ഉറപ്പാക്കണം; കര്‍ശന നിബന്ധനകളോടെ തൃശൂര്‍ പൂരം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കര്‍ശന നിബന്ധനകളോടെ തൃശൂര്‍ പൂരം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. നിരോധിത വെടിമരുന്നുകളുടെ ഉപയോഗം അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് 2007ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ അനുസരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പൂരം തൃശൂരിന്റെ സാമൂഹികജീവിതത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി വിലയിരുത്തി.

വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം. ഹൈക്കോടതി വിധി സന്തോഷപ്രദമാണെന്ന് വിവിധ ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പാറമേക്കാവ് ദേവസ്വം കോടതിയില്‍ അറിയിച്ചു. സുരക്ഷ ഉറപ്പാക്കി ഇളവ് അനുവദിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. വിവിധ തലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News