സചിന്‍ എ മില്യണ്‍ ഡ്രീംസ്’ ആദ്യ ടീസര്‍ പുറത്ത്; പോസ്റ്ററിന് പിന്നാലെ ടീസറും വൈറല്‍

മുംബൈ: ജനകോടികളുടെ സ്വപ്‌നമാണ് സചിന്‍ ടെന്‍ഡുല്‍കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും പ്രതീക്ഷ കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. സചിന്റെ ജീവിതം പ്രമേയമാകുന്ന ‘സചിന്‍ എ മില്യണ്‍ ഡ്രീംസ്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു.

സചിന്റെ ജീവിതം അഭ്രപാളികളില്‍ അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് അധിക നാളായില്ല. സചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ട്വീറ്ററിലൂടെ സചിന്‍ തന്നെ പുറത്തുവിട്ട പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സചിന്റെ ജീവചരിത്രം പ്രമേയമാകുന്ന ചിത്രം കാണാന്‍ എത്തുമെന്ന് കിംഗ് ഖാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. വീരേന്ദര്‍ സേവാഗും ചിത്രത്തിന്റെ പോസ്റ്റര്‍ ട്വീറ്റ് ചെയ്തു. പോസ്റ്റര്‍ റിലീസിനൊപ്പമാണ് ടീസര്‍ എത്തുമെന്ന് അറിയിച്ചത്.

സചിന്റെ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ ക്രിക്കറ്റ് ഇതിഹാസം തന്നെയാണ് ടെറ്റില്‍ റോളില്‍ എത്തുന്നത്. എമ്മി പുരസ്‌കാരത്തിന് നോമിനേഷന്‍ നേടിയ ജെയിംസ് എര്‍സ്‌കിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ രവി ഭഗ്ചന്ദ്കയാണ് നിര്‍മ്മാണം. ഓസ്‌കര്‍ ജേതാവ് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. 200 നോട്ടൗട്ടിനാണ് ചിത്രത്തിന്റെ വിതരണം. ഹിന്ദിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് 30 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.

സചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ ആദ്യ ടീസര്‍ കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here