ഇസ്ലാമബാദ്: ഒന്നിനും കൊള്ളാത്ത പ്രധാനമന്ത്രിയെ ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ വില്‍പ്പനയ്ക്ക് വച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഈബേ വില്‍പ്പനയ്ക്ക് വച്ചത്. 66,200 ബ്രിട്ടീഷ് പൗണ്ടാണ് വില്‍പ്പന വില. അതായത് 62 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ.
ഉപയോഗ ശൂന്യനായ പ്രധാനമന്ത്രിക്ക് നിരവധി ആവശ്യക്കാരുമുണ്ട്. നൂറിലധികം ആവശ്യക്കാരാണ് ഇതുവരെ വെബ്‌സൈറ്റില്‍ ബിഡ് ചെയ്തത്. പോരായ്മകളുള്ളതും പുതിയതുമായ അവസ്ഥയിലുള്ളതാണ് പ്രധാനമന്ത്രിയെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. പാകിസ്ഥാനിലുള്ളവര്‍ക്ക് പോസ്റ്റല്‍ സൗകര്യം വഴി അയച്ചുതരാനാവില്ലെന്നും പരസ്യത്തില്‍ പറയുന്നു.
വെബ്‌സൈറ്റില്‍ അജ്ഞാതനാണ് നവാസ് ഷെരീഫിനെ വില്‍പ്പനയ്ക്ക് വെച്ചത്. ഉല്‍പ്പന്നം ഇപ്പോള്‍ വര്‍ക്കിംഗ് കണ്ടീഷനിലല്ല. ഇത് ഇതുവരെയും ഉപയോഗ യോഗ്യമായിട്ടില്ല. ഇനി ഉപയോഗിക്കാനാവുകയുമില്ല. ശരിയായ സമയത്തല്ല ജനനം. അഴിമതിയാണ് മുഖമുദ്ര. പ്രസ്തുത ഉല്‍പ്പന്നത്തിന്റെ കുടുംബത്തിന് മുഴുവന്‍ ജനിതക വൈകല്യമുണ്ട്. കുടുംബത്തെ മുഴുവന്‍ അഴിമതി ബാധിച്ചിരിക്കുകയാണ് എന്നും പരസ്യദാതാവ് പറയുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഈബേ പരസ്യം ഓണ്‍ലെന്‍ സൈറ്റില്‍ നിന്ന് നീക്കി.
പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. പനാമയിലെ അവിഹിത ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധം. കുടുംബത്തിന് മുഴുവന്‍ വിദേശത്ത് അനധികൃത സ്വത്തുണ്ടെന്ന് രേകകള്‍ തെളിയിക്കുന്നു. രേഖകള്‍ പുറത്തുവന്നതോടെ നവാസ് ഷെരീഫ് കടുത്ത സമ്മര്‍ദ്ദത്തിലാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post