ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ഐശ്വര്യ റായ്; സരബ്ജിത് ട്രെയ്‌ലര്‍ കാണാം

sarbjit-aishwarya
രണ്‍ദീപ് ഹൂഡയും ഐശ്വര്യ റായ് ബച്ചനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന സരബ്ജിതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്‍ദീപ് സരബ്ജിതായി എത്തുമ്പോള്‍ സഹോദരി ദല്‍ബിര്‍ സിംഗിന്റെ വേഷത്തില്‍ ഐശ്വര്യ എത്തുന്നു. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് ഐശ്വര്യ എത്തുന്നത്.

പാകിസ്ഥാനിലെ കോട് ലോക്പഥ് ജയിലില്‍ വധശിക്ഷ കാത്തുകിടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ സരബ്ജിത് എന്ന ഇന്ത്യക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സഹതടവുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായ സരബ്ജിത് സിങ് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

ദര്‍ശന്‍ കുമാര്‍, റിച്ച ചദ്ദ, അങ്കുര്‍ ഭാട്യ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 20ന് തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News