വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ചുംബിച്ച വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍; അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു; കൂട്ടുനിന്നത് അധ്യാപികയെന്നും പെണ്‍കുട്ടി

ഉഡുപ്പി: ഉഡുപ്പിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മലയാളിയായ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ചുംബിച്ച സംഭവത്തില്‍ മലയാളി കൂടിയായ വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുന്താപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്വകാര്യ നേഴ്‌സിംഗ് ആന്റ് കൊമേഴ്‌സ് കോളജിലാണ് സംഭവം. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വൈസ് പ്രിന്‍സിപ്പല്‍ അമറിനെയാണ് അറസ്റ്റ് ചെയ്തത്.

അമറിന്റെ ശല്യം അസഹനീയമായിരുന്നുവെന്നും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ മൊബൈലില്‍ അയക്കുന്നത് ഇയാള്‍ക്ക് പതിവാണെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ കോളജില്‍നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നു. വൈസ് പ്രിന്‍സിപ്പലിന്റെ കൂട്ടാളി ഒരു അധ്യാപികയാണെന്നും പരാതിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here