ദില്ലി: തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരിക്കലും ഭാര്യ പ്രിയങ്ക ഗാന്ധിയുടെ സഹായം ആവശ്യമായി വന്നിട്ടില്ലെന്ന് റോബര്‍ട്ട് വധേര. താന്‍ ഈ രാജ്യത്തുതന്നെ ഉണ്ടാകും. പുറത്തേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങള്‍ വിളിച്ചാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങാനും പദ്ധതിയുണ്ടെന്നും വധേര വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു വധേര.
എന്തു പ്രതിസന്ധികള്‍ നേരിട്ടാലും പിടിച്ചുനില്‍ക്കാന്‍ തന്റെ കുടുംബത്തിന്റെ പിന്തുണ മതിയെന്നും ബിജെപി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും വധേര ആരോപിച്ചു.
I did not need Priyanka to enhance my life, I think I had enough. My parents gave me enough: Robert Vadra pic.twitter.com/MuDSuzUa85
— ANI (@ANI_news) April 14, 2016

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here