ബാര്‍ ഹോട്ടലില്‍ വന്‍കവര്‍ച്ച; ഗാഢ ചുംബനത്തില്‍ മുഴുകിയിരുന്ന കമിതാക്കള്‍ അറിഞ്ഞതെയില്ല; വീഡിയോ കാണാം

Kissing-couple

ന്യൂയോര്‍ക്ക്: ബാര്‍ ഹോട്ടലില്‍ ചുംബിച്ചിരുന്ന കമിതാക്കള്‍ തൊട്ടടുത്ത് വന്‍ കവര്‍ച്ച നടന്നിട്ടും അറിഞ്ഞില്ല. യു.എസിലെ മൊണ്‍ടാനയിലെ ടാപ് ഇന്‍ എന്ന ബാറിലാണ് സംഭവം.

ഏപ്രില്‍ 11നാണ് സംഭവം. ഒരു യുവാവും കാമുകിയും ഗാഢമായ ചുംബനത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് കവര്‍ച്ച നടക്കുന്നത്. ആയുധധാരികളായ മൂന്ന് പേര്‍ തോക്കുകളുമായി അവിടെ പാഞ്ഞു കയറി ക്യാഷ് കൗണ്ടറിലിരിക്കുന്നവരെ തോക്കു ചൂണ്ടി പുറത്താക്കി വന്‍തുക തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വന്നതുപോലെ തിരിച്ചു പോയി. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും കമിതാക്കള്‍ ഇതൊന്നും അറിഞ്ഞില്ല.

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News