ദില്ലി: ഏപ്രിൽ മാസം ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ചൂടിൽ ഇന്ത്യ ഉരുകുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ ഇന്ത്യയിൽ മരണം 130 കവിഞ്ഞു. പലയിടത്തും റെക്കോർഡ് താപനിലയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മധ്യ ഇന്ത്യയിലും ഇന്ത്യൻ ഉപദ്വീപുകളിലും ഏപ്രിലിൽ ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നരീക്ഷണകേന്ദ്രങ്ങൾ പ്രവചിക്കുന്നു. പടിഞ്ഞാറെ ഇന്ത്യയിലാണ് ചൂട് ഇനിയും വർധിക്കാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ പ്രവചിക്കുന്നത്.
വടക്കേ ഇന്ത്യയിലെ ഉൾപ്രദേശങ്ങളിലും ഈ വരുന്ന ദിവസങ്ങളിൽ കൊടുംചൂട് അനുഭവപ്പെടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. 2 മുതൽ 4 ഡിഗ്രി വരെയാണ് ചൂടിൽ വർധനയുണ്ടാകുമെന്ന് പറയുന്നത്. അതേസമയം, ഞായറാഴ്ചയോടെ ചൂടിനു അൽപം ശമനമുണ്ടാകുമെന്നും കണക്കു കൂട്ടുന്നു. വടക്കൻ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയും കാറ്റും ഉണ്ടാകാനും ഞായറാഴ്ചയോടെ സാധ്യതയുണ്ടെന്നു കണക്കുകൂട്ടുന്നു. എന്നാൽ, ഉപദ്വീപുകളിലും പരിസരപ്രദേശങ്ങളിലും മഴ ലഭിക്കില്ല.
പടിഞ്ഞാറെ ഇന്ത്യയിലാണ് മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 100 പേർ കൊടുംചൂടിനെ തുടർന്ന് മരിച്ചു. 30 പേർ ഒഡീഷയിലാണ് മരിച്ചത്. തെലങ്കാനയിലെ ജില്ലകളിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ചൂട് 44 ഡിഗ്രിയായിരുന്നു. ഹൈദരാബാദിൽ 43 ഡിഗ്രിയും. ഇവിടങ്ങളിൽ രസം 43 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഏപ്രിലിൽ ചൂട് എക്കാലത്തെയും ഉയർന്ന നിരക്കായ 45 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post