തന്റെ ചിത്രം പ്രചരിപ്പിച്ചത് അണിയറ പ്രവര്‍ത്തകരാണെന്ന് സനുഷ; ലക്ഷ്യം പബ്ലിസിറ്റി

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണങ്ങളുമായി യുവതാരം സനുഷയും. ‘ഒരു മുറൈ വന്ത് പാത്തായ’ എന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ തന്നെയായിരിക്കാം ചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ചതെന്ന് സനുഷ പറയുന്നു.

ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുന്ന ഒരു രംഗമുണ്ട്. ഇതിന്റെ ചിത്രവും ചിലര്‍ വ്യാജവാര്‍ത്ത സഹിതം പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ താന്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണെന്നും പഠിത്തമൊക്കെ കഴിഞ്ഞ് പതിയെ വിവാഹത്തിലേക്ക് കടക്കുന്നുള്ളൂവെന്നും സനുഷ പറയുന്നു.

സനുഷയും ഉണ്ണിയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന പ്രചരണം കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. പിന്നീടതിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. താനിപ്പോള്‍ വിവാഹിതനാകുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഉണ്ണി മുകുന്ദന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സിനിമാ താരങ്ങളുടെ പേരില്‍ വരുന്ന ഗോസിപ്പുകള്‍ നായകന്മാരേക്കാള്‍ ബാധിക്കുന്നത് നായികമാരെയാണെന്ന് ഉണ്ണി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News