ദില്ലി: ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദില്ലി സർക്കാരാണ് ഒരുവർഷത്തേക്ക് വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഗുഡ്ക, പാൻമസാല, കയ്‌നി, സർദ എന്നിവ ഉൾപ്പെടെ നിരോധിച്ചിട്ടുണ്ട്. പായ്ക്കറ്റിൽ അല്ലാതെ വിൽക്കുന്ന ഇത്തരം പുകയില ഉത്പന്നങ്ങളും നിരോധനത്തിൽ ഉൾപ്പെടും. ഇതുസംബന്ധിച്ച ഉത്തരവ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്നലെ പുറപ്പെടുവിച്ചു.
ദില്ലിയിൽ ഗുഡ്ക നിരോധിക്കണമെന്ന് സുപ്രീംകോടതി നിരന്തരമായി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് നരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 2012 സെപ്തംബർ മുതൽ നിരോധനം സംബന്ധിച്ച ഉത്തരവ് നിലവിലുണ്ട്. എന്നാൽ ഉത്തരവിൽ ഗുഡ്ക എന്ന വാക്ക് മാത്രം ഉപയോഗിച്ചിരിക്കുന്നതിനാൽ കച്ചവടക്കാർ മറ്റു ഉത്പന്നങ്ങൾ യഥേഷ്ടം വിറ്റഴിച്ചിരുന്നു. ഗുഡ്കയിലെ ചേരവുകൾ പ്രത്യേകം പാക്കറ്റുകളിലാക്കിയും കോടതി ഉത്തരവിനെ കച്ചവടക്കാർ മറികടക്കുകയായിരുന്നു. ഇതേതുടർന്നാണ് വായിലിട്ട് ചവയ്ക്കുന്ന എല്ലാവിധ പുകയില ഉത്പന്നങ്ങളും നിരോധിക്കാനുള്ള തീരുമാനത്തിൽ എത്തിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.
Discussion about this post