കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയ കമ്പക്കെട്ടുകാര്‍ മദ്യപിച്ചിരുന്നതായി മൊഴി. ആശാന്മാര്‍ അടക്കമുള്ളവര്‍ ലഹരിയിലാണ് വെടിക്കെട്ടിന് നേതൃത്വം നല്‍കിയതെന്നാണ് അറസ്റ്റിലായ തൊഴിലാളികള്‍ പൊലീസിന് നല്‍കിയ മൊഴി. സ്‌ഫോടനം നടക്കുമ്പോള്‍ നിലത്ത് കമിഴ്ന്നു കിടന്നതാണ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമായതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സാധാരണഗതിയില്‍ മദ്യലഹരിയിലാണ് കമ്പക്കെട്ട് നടത്താറുള്ളതെന്നും ഇവര്‍ പറയുന്നു. വെടിക്കോപ്പുകള്‍ എടുക്കുന്നതിനായി മറ്റു ക്ഷേത്രത്തിലേക്ക് തൊഴിലാളികള്‍ പോകുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള കൂടുതല്‍ തൊഴിലാളികളെ പൊലീസ് തെരയുകയാണ്.
സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ കരാറുകാരന്‍ സുരേന്ദ്രനും പിന്നീട് മരണമടഞ്ഞിരുന്നു. മറ്റൊരു കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയേയും വെടിമരുന്ന് എത്തിച്ചു നല്‍കിയ വ്യാപാരി കൊല്ലം സ്വദേശി സിയാദിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post