ഇനി പറയാന്‍ പോകുന്ന ആറു കാര്യങ്ങള്‍. നിങ്ങള്‍ ഒരുപക്ഷേ നേരത്തെ കേട്ടിട്ടുണ്ടാകാം. അല്ലെങ്കില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്ത് ലഭിച്ചിട്ടുണ്ടാകാം. എന്തായാലും അതൊക്കെ സത്യമാണെന്നു നിങ്ങളും തെറ്റിദ്ധരിച്ചു. എന്നാല്‍, ആ വിചാരങ്ങളൊക്കെ മാറ്റിക്കോളൂ. എല്ലാം വെറും തെറ്റിദ്ധാരണകളാണ്. വെറും കെട്ടുകഥ. ഏതൊക്കെയാണെന്നല്ലേ. കേട്ടോളൂ.
വിമാനത്തില്‍ കയറുമ്പോള്‍ ഫ്ളൈറ്റ് മോഡില്‍ ആക്കണം
വിമാനത്തില്‍ കയറുമ്പോള്‍ ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ആക്കണമെന്നും അതിനാണ് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഫ് ളൈറ്റ് മോഡ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും പൊതുവെ ഒരു കേട്ടുകേള്‍വിയുണ്ട്. ഇതിനു കാരണമായി പറയുന്നത് ഫോണിന്റെ റേഡിയേഷന്‍ തരംഗങ്ങള്‍ വിമാനത്തിന്റെ ആശയവിനിമയ ബന്ധത്തെ തകര്‍ക്കുമെന്നായിരുന്നു.എന്നാല്‍, നിങ്ങള്‍ക്കറിയാമോ ഒരു വിമാനത്തിലെ മുഴുവന്‍ ഫോണും ആക്ടിവ് ആയിരുന്നാലും അതിന്റെ ആശയവിനിമയ സംവിധാനത്തിന് തകരാര്‍ ഒന്നും സംഭവിക്കില്ല.
പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ തീപിടുത്തം ഉണ്ടാകും
ഒരു തീപ്പൊരി കൊണ്ട് പെട്രോളിനു തീപിടിക്കുമെന്ന് എല്ലാവര്‍ക്കും അറിയം. എന്നാല്‍, അങ്ങനൊരു തീപ്പൊരി തീപ്പെട്ടി, ലൈറ്റര്‍, അല്ലെങ്കില്‍ ഏതെങ്കിലും വൈദ്യുതി ഉപകരണം എന്നിവയില്‍ നിന്നും വരണം. അല്ലാതെ മൊബൈല്‍ ഫോണില്‍ നിന്നുണ്ടാവില്ല. ഫോണിനും ബാറ്ററിക്കും ഉണ്ടാകുന്ന തകരാര്‍ തീപ്പൊരിയുണ്ടാക്കുമെന്നും അങ്ങനെ തീപിടിക്കുമെന്നുമുള്ളത് വെറും തെറ്റിദ്ധാരണയാണ്. മാത്രമല്ല, ഇതുവരെ അങ്ങനെ ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫ് കുറയ്ക്കും
എന്തിനാ വെറുതെ പേടിക്കുന്നത്. പുതിയ എല്ലാ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും റീചാര്‍ജബിള്‍ ബാറ്ററി ഓവര്‍ചാര്‍ജിംഗ് തടയാന്‍ പര്യാപ്തമായി രൂപപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഓവര്‍ചാര്‍ജിംഗ് എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഫുള്‍ ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ ചാര്‍ജിംഗ് സ്വയം നില്‍ക്കും.
വലിയ ബാറ്ററി കൂടുതല്‍ ലൈഫ് നല്‍കും
സെല്‍ഫോണ്‍ ആകട്ടെ ലാപ്‌ടോപ് ആകട്ടെ അങ്ങനെ ഏതുമാകട്ടെ ബാറ്ററി ലൈഫ് എന്നു പറയുന്നത് അത് ഉപയോഗിക്കുന്ന ചാര്‍ജിന് അനുസരിച്ചാണ് അതിന്റെ ബാറ്ററി ലൈഫ് എന്നു പറയുന്നത്. അല്ലാതെ ബാറ്ററിയുടെ വലിപ്പമല്ല.
പ്രൈവറ്റ് ബ്രൗസിംഗ് ഹാക്കര്‍മാരില്‍ നിന്ന് രക്ഷപ്പെടുത്തും
മൊബൈല്‍ ഫോണില്‍ നിന്ന് ബ്രൗസ് ചെയ്യുന്ന മിക്കവരും ചെയ്യുന്ന കാര്യമാണ് പ്രൈവറ്റ് ബ്രൗസിംഗ് എന്നത്. ഇതിനായുള്ള ഇന്‍കോഗ്നിറ്റോ മോഡ് വെറും മോഡ് മാത്രമാണ്. ഇതൊരിക്കലും നിങ്ങളുടെ ഐഡന്റിറ്റി മറച്ചു വയ്ക്കുന്നില്ല. ഹാക്കര്‍മാരില്‍ നിന്ന് രക്ഷപ്പെടുത്തുകയും ഇല്ല.
ചാര്‍ജ് ചെയ്യുമ്പോള്‍ കോള്‍ ചെയ്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കും
ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പൊട്ടിത്തെറിക്കുമെന്നു പറയപ്പെടുന്നു. ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടെങ്കിലും പക്ഷേ എല്ലാ ഡിവൈസിലും ഈ പ്രശ്‌നം ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here