ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ‘മോദിയല്ല രാജ്യം, ആര്‍എസ്എസ് അല്ല പാര്‍ലമെന്റ്, മനുസ്മൃതിയല്ല ഭരണഘടന’ അംബ്ദേകര്‍ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.
അംബേദ്കറെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതാണ്. രോഹിത്തിന്റെ മരണത്തിന് ഉത്തരവാദികളായ രണ്ട് കേന്ദ്ര മന്ത്രിമാരെ പുറത്താക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്നും കെജ്‌രിവാള്‍ ചോദിച്ചു. അംബേദ്കറുടെ ചിത്രം അലങ്കരിച്ചതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കൂമോയെന്നും കെജ്‌രിവാള്‍ ചോദിച്ചു.
പുറം വാതിലിലുടെ സംസ്ഥാനങ്ങളില്‍ അധികാരത്തിലേറാനുള്ള ശ്രമം കേന്ദ്രം ഉപേക്ഷിക്കണമെന്നും കെജ്‌രിവാള്‍ പറയുന്നു. വീര്‍ സവര്‍ക്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ട അധ്യായം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി ശ്രമിച്ചതിനേയും കെജ്‌രിവാള്‍ വിമര്‍ശിച്ചു. സവര്‍ക്കറിന്റേ്തിന് പകരം അംബേദ്കറിന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഭരണഘടനയെ പരിഹസിക്കുന്നവരാണ് അംബ്ദേകറെ ആദരിക്കുന്നതായി നടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here