തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതസ്ഥാനാർത്ഥി; പി.ജെ കുര്യന്റെ പിന്തുണയോടെ രാജു പുളിമ്പള്ളി സ്ഥാനാർത്ഥി; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു

കോട്ടയം: തിരുവല്ലയിലും യുഡിഎഫിന് വിമതശല്യം. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി രാജു പുളിമ്പള്ളി മത്സരിക്കും. കേരള കോൺഗ്രസ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് രാജു പുളിമ്പള്ളി. പുതുശ്ശേരിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത പി.ജെ കുര്യന്റെ പിന്തുണയോടെയാണ് രാജു സ്ഥാനാർത്ഥിയാകുന്നത്. തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശക്തനല്ലെന്ന് രാജു പറഞ്ഞു.

താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥി. പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണ തനിക്കുണ്ട്. എല്ലാവരുടെയും ആശീർവാദത്തോടെയാണ് താൻ മത്സരത്തിനിറങ്ങുന്നത്. സ്ഥാനാർത്ഥി ശക്തനല്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും രാജു പറഞ്ഞു.

ജോസഫ് എം പുതുശ്ശേരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ കെ.എം മാണിക്ക് കത്തെഴുതിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചയാളാണെന്നായിരുന്നു കുര്യന്റെ ആരോപണം. ആവശ്യത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്നു കുര്യൻ ആവർത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News