രമേശ് ചെന്നിത്തല നുണപറയുന്നതെന്തിന്? പരവൂരില്‍ ദുരന്തം ഉണ്ടാകുമായിരുന്നു എന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; ചെന്നിത്തലയുടെ വാദം പൊളിച്ചടുക്കി റിപ്പോര്‍ട്ട് പുറത്തുവിടുന്നു

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 114 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടു ദുരന്തത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത് പെരുംകള്ളം. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്തിയാല്‍ ദുരന്തത്തിനു സാധ്യതയുണ്ടെന്നു കൊല്ലം എസ്ബിസിഐഡി മേധാവി സ്‌പെഷല്‍ ബ്രാഞ്ച് സൂപ്രണ്ടിന് അയച്ച രഹസ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ദുരന്തമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന ചെന്നിത്തലയുടെ വാദം പൊളിച്ചടുക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പീപ്പിള്‍ ടി വി പുറത്തുവിട്ടു.

intelligence-report

പരവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതിപുരാതന ക്ഷേത്രമാണ് പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രം. ഏപ്രില്‍ മുന്നു മുതല്‍ ഒമ്പതു വരെ ഇവിടെ ഉത്സവം നടക്കുകയാണ്. ഉത്സവദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 7,8,9 ദിവസങ്ങളില്‍ പുലര്‍ച്ചെ വരെ പരിപാടികള്‍ നടന്നുവരുന്നു. ഒമ്പതാം തീയതി രാത്രി പന്ത്രണ്ടു മുതല്‍ മത്സരക്കമ്പം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അനിഷ്ടസംഭവങ്ങളോ മറ്റു ദുരന്തങ്ങളോ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

intelligence-report-1

ഇന്നു രാവിലെ തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്നാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്. ആഭ്യന്തര മന്ത്രി പറഞ്ഞ വാക്കുകള്‍ പച്ചക്കള്ളമാണെന്നു തെളിയിക്കുന്നതാണ് പീപ്പിള്‍ ടി വി പുറത്തുവിട്ട റിപ്പോര്‍ട്ട്. മത്സരക്കമ്പം ദുരന്തമായപ്പോള്‍ തന്നെ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ സംശയമുയര്‍ത്തിയിരുന്നു. മത്സരക്കമ്പത്തിന് എഡിഎം അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പിന്റെ ഇടപെടലിലൂടെയാണ് വെടിക്കെട്ടു നടത്തിയത്. ഇക്കാര്യം വെടിക്കെട്ട് ആരംഭിക്കുന്നതിനു മുമ്പ് അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു.

intelligence-report-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News