ദുബായ് നഗരത്തിൽ ഇരുപതുകാരിയുടെ നഗ്നമായ മൃതദേഹം; മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ മറ്റൊരു യുവതി; അന്വേഷണം തുടരുന്നു

ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ് കോടതി, പബ്ളിക് പ്രോസിക്യൂഷൻ കെട്ടിടങ്ങൾ എന്നിവയുള്ള തിരക്കേറിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

20 വയസ് പ്രായം തോന്നിയ്ക്കുന്ന യുവതിയുടെ ശരീരമാണ് കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിന് തൊട്ടരുകിൽ അബോധാവസ്ഥയിൽ മറ്റൊരു സ്ത്രീയേയും കണ്ടെത്തി. 24 വയസ് പ്രായം തോന്നിക്കുന്ന ഈ സ്ത്രീ മയക്കുമരുന്നിന് അടിമയാണ്.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഈ യുവതി പൊലീസിനോടു പറയുന്നത്. മരിച്ച പെൺകുട്ടിയും മയക്കുമരുന്നുപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. സമീപവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തെപ്പറ്റി ദുബായ് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here