കനയ്യ കുമാറിന്റെ തല വെട്ടുമെന്ന് ഭീഷണിക്കത്ത്; കനയ്യയുടെയും ഉമര്‍ ഖാലിദിന്റേയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ദില്ലി പൊലീസിന്റെ തീരുമാനം; കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

ദില്ലി: വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമുള്ള സുരക്ഷ ദില്ലി പൊലീസ് വര്‍ദ്ധിപ്പിച്ചു. ജെഎന്‍യുവിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് കനയ്യയുടെയും ഖാലിദിന്റെയും തലവെട്ടുമെന്ന ഭീഷണിക്കത്ത് പൊലീസിനു ലഭിച്ചത്.

മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ നിന്നുമാണ് ഭീഷണി കത്ത് ലഭിച്ചത്. ബസ് ഡ്രൈവറാണ് ബാഗും കത്തും പൊലീസില്‍ ഏല്‍പ്പിച്ചത്. രാജ്യദ്രോഹ നിലപാട് സ്വീകരിക്കുന്ന ഉമര്‍ ഖാലിദിന്റേയും കനയ്യ കുമാറിന്റേയും തല വെട്ടുമെന്നാണ് കത്തില്‍ പറയുന്നത്. കത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കത്ത് എഴുതി ബാഗ് ബസില്‍ ഉപേക്ഷിച്ചത് ആരാണ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം നാഗ്പുരില്‍ പൊതുപരിപാടിയില്‍ സംബന്ധിക്കാനെത്തിയ കനയ്യ കുമാറിനെതിരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനയ്യ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുമുണ്ടായി. തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here