നാടിന്റെ ജീവന്‍ കെടാതിരിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നു; ഇടതുപക്ഷ വിജയത്തിന് സന്ദേശവുമായി പാട്ടും ഡാന്‍സു ചിന്തയുമായി അവര്‍ വരുന്നു; ആറങ്ങോട്ടുകരയില്‍ പരിശീലനം അവസാനഘട്ടത്തില്‍

ആറങ്ങോട്ടുകര: നാടിനെ കെട്ടകാലത്തിലേക്കു നയിക്കരുതേ എന്ന സന്ദേശവുമായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന പ്രചാരണവുമായി പുരോഗനാശയങ്ങളിലൂന്നി സാസംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു. എഴുത്തുകാരും ചിത്രകാരന്‍മാരും സിനിമാക്കാരും തെരുവില്‍ പാടിയും ആടിയും നന്മയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഫ്‌ളാഷ് മോബ്, സംഗീത ശില്‍പം, സ്‌കിറ്റ് എന്നിവ തൃത്താല നിയോജക മണ്ഡലത്തിലെ ബൂത്തു തലങ്ങളില്‍ അവതരിപ്പിക്കും. മറ്റു മണ്ഡലങ്ങളിലേക്കും സന്ദേശപ്രചാരണം വ്യാപിപ്പിക്കാനാണ് പദ്ധതി.

പ്രശസ്ത സംവിധായകന്‍ എം.ജി. ശശി, ഗാനരചയിതാവ് ഹരിനാരായണന്‍, മുന്‍ സംഗീത നാടക അക്കാദമി സെക്രട്ടറി പ്രൊഫ: പി.ഗംഗാധരന്‍, നാടകപ്രവര്‍ത്തകര്‍ ശൈലജ, ജയപ്രകാശ്, സംസ്ഥാന കലോത്സവത്തിലെ മികച്ച നടന്‍ മജീദ് തുടങ്ങിയരാണ് നേതൃത്വം നല്‍കുന്നത്. അഴിമതിക്കെതിരെ, തീവെട്ടിക്കൊള്ളക്കെതിരെ, കടുംവെട്ടിനെതിരെ, അസഹിഷ്ണുതയ്‌ക്കെതിരെ, വര്‍ഗീയതക്കെതിരെ, ഫാസിസത്തിനെതിരെ
തെരുവ് പാടുന്നു എന്നാണ് സാസ്‌കാരിക പരിപാടികള്‍ക്കായി നല്‍കിയിരിക്കുന്ന തലവാചകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News