തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍. അവിഹിതബന്ധം നിലനിര്‍ത്താന്‍ നടത്തിയ ഇരട്ടക്കൊലയില്‍ പ്രതികളായ അനുശാന്തിയ്ക്കും നിനോ മാത്യുവിനുമുള്ള ശിക്ഷ തിങ്കളാഴ്ച്ചയാണ് വിധിക്കുന്നത്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആരെയും ഉപദ്രവിക്കാനോ കൊല്ലനോ തീരുമാനിച്ചിരുന്നില്ലെന്നും മകളെ കൊന്ന അമ്മയായി തന്നെ ചിത്രീകരിക്കരുതെന്നും അനുശാന്തി ആവശ്യപ്പെട്ടു. കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി കോടതിയില്‍ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നാണ് നിനോ മാത്യുവും കോടതിയില്‍ പറഞ്ഞത്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് അനുശാന്തിയുടെ ഭര്‍ത്താവ് കൂടിയായ, മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ലിജീഷ് പറഞ്ഞു. ഒരുമിച്ചു ജീവിക്കാനാണ് നിനോ മാത്യുവും അനുശാന്തിയും ഈ കൊടുംകൃത്യം നടപ്പാക്കിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post