ദില്ലി: ദേശീയപാതയിൽ അമിതവേഗം നിയന്ത്രിക്കാൻ സ്ഥാപിച്ച ഹംമ്പുകളും സ്പീഡ് ബ്രേക്കറുകളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം. അമിതവേഗം നിയന്ത്രിക്കാൻ സ്ഥാപിച്ച ഹമ്പുകളും സ്പീഡ് ബ്രേക്കറുകളും അപകടം വിളിച്ചുവരുത്തുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
ഒട്ടു മിക്കയിടങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിട്ടുള്ളത്. 2014 ൽ ഹമ്പുകൾ മൂലമുണ്ടായ അപകടങ്ങൾ മൂലം 4726 പേരും 6672 പേർ മറ്റ് സ്പീഡ് ബ്രേക്കറുകൾ കാരണവും മരണപ്പെട്ടിട്ടുണ്ട് എന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സ്പീഡ് ബ്രേക്കറുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകൾക്കും നാഷണൽ ഹൈവേ അതോറിറ്റിക്കുമാണ് കേന്ദ്ര സർക്കാർ നേട്ടീസ് അയച്ചത്.അടുത്ത ബുധനാഴ്ചയ്ക്കകം പുരോഗതി റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ കൊണ്ട് വേഗം നിയന്തിക്കാൻ കഴിയുന്നയിടങ്ങിൽ പോലും അശാസ്ത്രീയമായി ഹമ്പുകൾ നിർമ്മിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രാലയത്തിന്റെ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. കാൽനടയാത്രക്കാർക്ക് സുരക്ഷിമായി ഹൈവേ മുറിച്ചു കടക്കാൻ മേൽപ്പാലങ്ങൾ പോലുള്ള സംവിധാനങ്ങൾ കൂടുതലായി നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post