മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി; ഇസ്രാഅ് മിഅറാജ് അവധി ലഭിക്കുന്നതോടെ തുടർച്ചയായി മൂന്നു ദിവസം അവധി

അബുദാബി: മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്രാഅ് – മിഅറാജ് ദിനത്തോട് അനുബന്ധിച്ചാണ് മേയ് അഞ്ചിന് അവധി പ്രഖ്യാപിച്ചത്. മേയ് നാലിനാണ് മിറാജ് ദിനമെങ്കിലും അവധി മേയ് അഞ്ചിലേക്കു മാറ്റുകയായിരുന്നു. ആറും ഏഴും വെള്ളിയും ശനിയുമാണ്. ഈ ദിവസങ്ങൾ സാധാരണഗതിയിൽ യുഎഇയിൽ പൊതു അവധിദിവസങ്ങളാണ്.

മിഅറാജ് അവധി കൂടി ലഭിച്ചതോടെ യുഎഇയിൽ മേയ് ആദ്യവാരം അടുപ്പിച്ച് മൂന്ന് അവധിയാണുണ്ടാവുക. സർക്കാർ സ്ഥാപനങ്ങൾ മേയ് നാലിന് അടച്ചുകഴിഞ്ഞാൽ എട്ടിനേ തുറക്കൂ. തുടർച്ചയായ രണ്ട് അവധി ദിനങ്ങളാണ് സ്വകാര്യമേഖലയിൽ ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News