ടോക്യോ: ദക്ഷിണ ജപ്പാനിലുണ്ടായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. വ്യാഴാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും ആയാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ 19 പേരാണ് മരിച്ചത്. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 10 പേരാണ് മരിച്ചിരുന്നത്. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇപ്പോഴും വ്യക്തമല്ല. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അരലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
ഇന്നു രാവിലെ വീണ്ടും ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 5.4 ആണ് തുടർ ചലനങ്ങളുടെ തീവ്രത രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയുണ്ടായ ചലനം ശനിയാഴ്ച പുലർച്ചെയുണ്ടായ പ്രധാന ചലനത്തിനു മുന്നോടിയായി ഉണ്ടായതാകാമെന്നാണ് ജപ്പാൻ മെറ്ററോളജിക്കൽ ഏജൻസി പറയുന്നത്. ദക്ഷിണ ജപ്പാൻ പ്രവിശ്യയിലെ ക്യുഷു ദ്വീപിനു സമീപത്തെ കുമമോട്ടോയിലാണ് രണ്ടു ചലനങ്ങളും അനുഭവപ്പെട്ടത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post