കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽഎരിഞ്ഞമർന്ന പരവൂരിന് തൂവൽസ്പർശമാകുകയാണ് സിപിഐഎം പ്രവർത്തകർ. ദുരന്തത്തിൽ മലിനമായ കിണറുകൾ ശുദ്ധീകരിക്കാൻ സിപിഐഎം മുന്നോട്ടു വന്നു. കിണറുകൾ വൃത്തിയാക്കിക്കൊടുക്കുകയാണ് സിപിഐഎം പ്രവർത്തകർ. പരവൂരിൽ കുടിവെള്ളം എത്തിക്കാൻ സന്നദ്ധപ്രവർത്തകരും രംഗത്തുവന്നു. ബോട്ടിലുകളിൽ വീടുകളിൽ കുടിവെള്ളം എത്തിച്ച് വിദ്യാർത്ഥികളും മറ്റു സംഘടനകളും രംഗത്തുണ്ട്.
വെടിക്കെട്ട് ദുരന്തത്തോടെ പരവൂരിലെ കിണറുകളും മറ്റു ജലസ്രോതസുകളും മലിനമായിരുന്നു. മാംസത്തുണ്ടുകളും വെടിമരുന്നും ഒക്കെ തെറിച്ചു വീണ് മലിനമായ കിണറുകൾ ശുചീകരിക്കാനാണ് സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങിയത്. കിണർ ശുചീകരിച്ചു കൊണ്ടുള്ള പ്രവർത്തനം ഏറ്റെടുത്തു സിപിഐഎം പ്രവർത്തകർ മുന്നോട്ടു വരികയായിരുന്നു. ദുരന്തത്തിൽ കൈത്താങ്ങായവരോടെല്ലാം പരവൂരുകാർക്ക് പറയാൻ ഒറ്റവാക്കു മാത്രം. നന്ദിയുണ്ട് എല്ലാത്തിനും.
മഴക്കാലമാകുന്നതിന് മുമ്പ് മണ്ണിലെ മാലിന്യങ്ങൾ മാറ്റണം. അല്ലെങ്കിൽ അവ ഭൂഗർഭജലത്തെയും മലിനമാക്കുമെന്ന ഭയത്തിലാണ് ഇപ്പോൾ പരവൂരുകാർ.
Get real time update about this post categories directly on your device, subscribe now.
Discussion about this post