തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്ന് ആരോപിച്ച് മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരായ കേസിൽ ഇന്നു വാദം കേൾക്കും. തെറ്റായ വിദ്യാഭ്യാസ രേഖയും വരവു-ചെലവ് കണക്കുകളും സമർപ്പിച്ചെന്നാണ് ജയലക്ഷ്മിക്കെതിരായ ആരോപണം. ബത്തേരി സ്വദേശിയായ പൊതുപ്രവർത്തകനാണ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിലും, തെരഞ്ഞെടുപ്പ് ചെലവ് കാണിച്ചതിലും കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
നാമനിർദ്ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നൽകിയെന്ന് കാണിച്ചാണ് സുൽത്താൻ ബത്തേരി സ്വദേശിയായ കെപി ജീവൻ ഹൈക്കോടതിയിൽ പരാതി നൽകിയത്. പരാതി നൽകി അഞ്ച് വർഷമായിട്ടും കേസിൽ നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് ജീവൻ വീണ്ടും കോടതിയിൽ ഹർജി നൽകിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post