ബാർ കോഴക്കേസ്; കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പരിഗണിക്കുന്നതു ഈമാസം 30ലേക്ക് മാറ്റി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നത് കോടതി മാറ്റി. ഈമാസം 30നു പരിഗണിക്കാനായാണ് റിപ്പോർട്ട് കോടതി മാറ്റിയത്. കോടതി അവധിയായിരുന്നതിനാൽ പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് മാറ്റിയ വിവരം അറിയിച്ചത്. മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് വിജിലൻസ് രണ്ടാമതു നൽകിയ റിപ്പോർട്ടാണ് കോടതി ഇന്നു പരിഗണിക്കുന്നത്. ഒപ്പം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ, ബാർ ഉടമസംഘം അസോസിയേഷൻ നേതാവ് ബിജു രമേശ് എന്നിവർ സമർപിച്ച ഹർജികളിലും ഇന്നു വാദം കേൾക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News