തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മകളെ അരുംകൊല ചെയ്ത അനുശാന്തിയും നിനോ മാത്യുവും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ കണ്ടാൽ ആരും ഒന്നു ഞെട്ടും. നിനോമാതൂവും അനുശാന്തിയും 2012 മുതൽ അയച്ചത് 43,000 മെസേജുകൾ. ലൈംഗികചുവയുള്ള അശ്ലീല ദൃശ്യങ്ങൾ മുതൽ അശ്ലീല സംഭാഷണങ്ങൾ വരെ ഉണ്ടായിരുന്ന ഈ സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും തന്നെയാണ് ഇവർ തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെയും കൊലപാതകത്തിന്റെ ഗൂഡാലോചനകളുടെയും നിർണായക തെളിവായി മാറിയത്.
ഒരേ കമ്പനിയിൽ ആറു വർഷം ഒരുമിച്ച് ജോലി ചെയ്ത നിനോയും അനുശാന്തിയും 2012 മുതലാണ് പ്രണയത്തിലായത്. അന്നുമുതൽ നിരന്തരം പരസ്പരം അശ്ലീല ചിത്രങ്ങൾ പരസ്പരം അയച്ചതായി കണ്ടെത്തി. 2013-ലാണ് ആദ്യത്തെ അശ്ലീലചിത്രം അനുശാന്തി അയച്ചതുമുതൽ പിന്നീട് ഇതു പതിവായി. ഇക്കാര്യത്തിൽ വിവരസാങ്കേതക വിദ്യ ദുരുപയോഗം സംബന്ധിച്ച കേസും പൊലീസ് ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2013 ഡിസംബറിൽ നിനോ അനുശാന്തിക്കയച്ച സന്ദേശത്തിൽ എനിക്കും നിനക്കും ഇടയിൽ ഒന്നും കടന്നുവരാൻ അനുവദിക്കില്ലെന്ന് പറയുന്നുണ്ട്. നമുക്ക് വേർപിരിയാൻ കഴിയില്ല. ഒരുമിച്ച് വീടു വെയ്ക്കണമെന്നും മറ്റൊരു സന്ദേശത്തിൽ പറയുന്നു.
ഒരുമിച്ച് ജീവിക്കാമെന്ന് നിനോമാത്യു പറഞ്ഞപ്പോൾ ഭർത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോൾ സാധ്യമല്ലെന്നായിരുന്നു മറുപടി. ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാൽ കൂടെ താമസിക്കാം എന്നായിരുന്നു അനുശാന്തി നിനോയോട് പറഞ്ഞത്. ടെക്‌നോപാർക്കിൽ തന്നെ ജോലി ചെയ്തിരുന്ന നിനോയുടെ ഭാര്യ ഇരുവരുടെയും ബന്ധത്തിന് പലതവണ മൂകസാക്ഷിയായി.
ഒരുമിച്ച് ജീവിക്കണമെന്നു നിനോ അനുശാന്തിക്ക് അയച്ച മെസേജ് ഭർത്താവ് ലിജീഷ് ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 2013-ൽ ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തു. മകളുടെ മരണവാർത്ത അറിഞ്ഞ ശേഷമാണ് അനുശാന്തി ഓഫീസിൽ നിന്നും വീട്ടിലേക്ക് പോയത് തന്നെ.
Get real time update about this post categories directly on your device, subscribe now.
Discussion about this post