വീട്ടുകാരുടെ നിർബന്ധമോ ഭാവിവരന്റെ നിർബന്ധമോ? തമന്ന അഭിനയം നിർത്തുന്നു

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനടിയായിരുന്ന അസിൻ അഭിനയം നിർത്തുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ അതിനുപിന്നാലെ തമന്നയും അഭിനയം നിർത്തുന്നു. അടുത്തവർഷം പൂർണമായും അഭിനയ ജീവിതത്തിൽ നിന്ന് വിടവാങ്ങുമെന്ന് തമന്ന വ്യക്തമാക്കി. രണ്ടു ചിത്രങ്ങൾക്ക് കൂടി തമന്ന കരാർ ഒപ്പിട്ടിട്ടുണ്ട്. അതുകൂടി പൂർത്തീകരിച്ച ശേഷം അഭിനയം നിർത്തുമെന്നു തമന്ന അറിയിച്ചു. താരസുന്ദരിയുടെ വിവാഹവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അഭിനയജീവിതം നിർത്താൻ കാരണം ഭാവിവരന്റെ നിർബന്ധമാണെന്നും വീട്ടുകാരുടെ നിർബന്ധമാണെന്നും കേൾക്കുന്നുണ്ട്.

സാമ്പത്തിക ഭദ്രതയുള്ള തമന്ന വീട്ടുകാരുടെ മുഴുവൻ എതിർപ്പ് മറികടന്നാണ് സിനിമയിൽ എത്തിയത്. ഒടുവിൽ അതേ വീട്ടുകാരുടെ നിർബന്ധത്തിന് താരം വഴങ്ങി എന്നാണ് കേൾക്കുന്നത്. മാത്രമല്ല, ബന്ധുകൂടിയായ കംപ്യൂട്ടർ എൻജിനീയറുമായാണ് താരസുന്ദരിയുടെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. വിവാഹശേഷം അഭിനയിക്കുന്നതിനോടു ഭാവിവരനും വരന്റെ വീട്ടുകാർക്കും താൽപര്യം ഇല്ലെന്നും അറിയുന്നു. ഇതും അഭിനയം നിർത്താൻ താരത്തെ പ്രേരിപ്പിച്ചെന്നാണ് കേസ്.

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലാണ് തമന്ന ഇപ്പോൾ. ബാഹുബലിയുടെ രണ്ടാംഭാഗം അടക്കം രണ്ട് വമ്പൻ പ്രൊജക്ടുകളാണ് ഇപ്പോൾ തമന്ന ചെയ്തു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here