പങ്കാളിയെ വഞ്ചിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്; വഞ്ചിക്കുന്ന പങ്കാളിയെ തിരിച്ചറിഞ്ഞ് വിവരം നൽകുന്ന സ്മാർട് കിടക്ക വരുന്നു

സ്വന്തം പങ്കാളിയെ വഞ്ചിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിത്. പങ്കാളിയോടു മറച്ചുവച്ച് എല്ലാം ചെയ്താലും ആരും ഒന്നും അറിയില്ലെന്നു അഹങ്കരിക്കുന്നവരോട്. ഇനി വഞ്ചന തിരിച്ചറിഞ്ഞ് പങ്കാളിക്ക് വിവരം നൽകുന്ന സ്മാർട്ട് കിടക്ക വരുന്നു. ഒരു സ്പാനിഷ് കമ്പനിയാണ് ഈ ഹൈടെക് കിടക്ക വികസിപ്പിച്ചെടുത്തിട്ടുള്ളത്. കണ്ടാൽ മറ്റേതൊരു സാധാരണ കിടക്കയും പോലെയാണ് ഈ സ്മാർട്രസും. എന്നാൽ, നിങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയം പങ്കാളി നിങ്ങളോടു വഞ്ചന കാണിച്ചാൽ ഈ വിവരം കിടക്ക നിങ്ങളോടു പറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കിടക്കയിൽ നടക്കുന്ന സംശയകരമായ നീക്കങ്ങൾ അറിയാനും മനസ്സിലാക്കാനും കിടക്കയിൽ സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നയാളുടെ മൊബൈലിലേക്കാണ് ഇതുസംബന്ധിച്ച സന്ദേശം എത്തുക. ലൈംഗിക പ്രവർത്തികൾ സംബന്ധിച്ച് നടത്തിയ പഠനങ്ങളുടെ അൽഗോരിതവുമായി കിടക്കയിലെ അനക്കങ്ങൾക്ക് സാമ്യമുണ്ടായാൽ അത് ആ സമയം തന്നെ പങ്കാളിയുടെ മൊബൈലിൽ സന്ദേശമായി എത്തും. സ്‌പെയിൻകാരാണ് പങ്കാളിയെ വഞ്ചിക്കുന്നതിൽ മുന്നിലെന്ന് അടുത്തിടെ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു.

സംശയകരമായ എന്തെങ്കിലും അനക്കം കിടക്കയിൽ ഘടിപ്പിച്ചിട്ടുള്ള അൾട്രാസോണിക് സെൻസർ പിടിച്ചെടുത്താൽ ഇതിലെ കമ്യൂണിക്കേഷൻ സിസ്റ്റം ആ വിവരം സെർവറിലേക്ക് അയയ്ക്കുമെന്ന് ഇതിനു പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർ പറയുന്നു. ഉപയോഗിക്കുന്ന സമയം, ഫ്രീക്വൻസി, വേഗത എന്നിവ അടിസ്ഥാനമാക്കിയാണ് സംശയകരമായ സാഹചര്യങ്ങളെ സെൻസർ തിരിച്ചറിയുന്നത്. തുടർന്ന് ഏതു ഫോണുമായാണോ ഘടിപ്പിച്ചിട്ടുള്ളത് അതിലേക്ക് സന്ദേശം അയയ്ക്കും. ഡബിൾ കോട്ട് ബെഡിനു ഏകദേശം 1,200 ബ്രിട്ടീഷ് പൗണ്ട് അഥവാ ഏകദേശം 1,13,535 ഇന്ത്യൻ രൂപയായിരിക്കും വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News