ആദ്യ കാഴ്ചയിലെ പ്രണയം പൂത്തുലയാൻ നിങ്ങൾക്കുണ്ടാകേണ്ട 5 ഗുണങ്ങൾ

നമ്മിൽ പലരും തിരിച്ചറിയാതെ പോകുന്ന ചില കാര്യങ്ങൾ. ഇപ്പോഴും എപ്പോഴും ആദ്യകാഴ്ചയിലെ പ്രണയം വിജയിക്കാൻ എന്തു വേണം എന്ന് അറിയില്ല. അല്ലെങ്കിൽ അറിഞ്ഞാലും അത് വിശ്വസിക്കില്ല. എന്നാൽ, ഇനി പറയാൻ പോകുന്ന 5 കാര്യങ്ങൾ മനസ്സിലുണ്ടായാൽ ഗുണമാണ്. ആദ്യ കാഴ്ചയിലെ പ്രണയം പൂത്തുലയാൻ ഈ കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാൽ മതി.

കണ്ണുകളിലുണ്ട് എല്ലാം

ഏറ്റവും ആദ്യം കണ്ണുകൾ തന്നെയാണ് പ്രധാനം. കാഴ്ചയിലെ ഭംഗി എന്നു പറയുന്നത് നല്ല ഭംഗിയുള്ള മൃദുവായ മുടിയും പാടുകളും വടുക്കളുമൊന്നുമില്ലാത്ത ചർമവുമാണ്. ഇങ്ങനെയൊക്കെയുള്ള ആളാണെങ്കിൽ സ്വന്തം തലച്ചോർ പറയും ആൾ ഓകെ ആണെന്ന്.

ഗന്ധം

ഒരാളുടെ ഗന്ധമാണ് അയാളെ മറ്റൊരാളിലേക്ക് ആകർഷിക്കുന്നത്. ഗന്ധം പിടിച്ചെടുക്കുന്നതോടെ അവർ ആകൃഷ്ടരാകുന്നു. അവരെകുറിച്ചുള്ള വിവരവും നിങ്ങൾക്ക് ലഭിക്കുന്നു. ഇത് പരസ്പരം മനസിലും ശരീരത്തിലും ഉത്തേജനവും ഉണ്ടാക്കുന്നു.

കേൾക്കുന്ന ശബ്ദം

സ്ത്രീകൾക്ക് ഇഷ്ടം പുരുഷൻമാരുടെ പതിഞ്ഞ താളത്തിലുള്ള ചെറിയ ശബ്ദങ്ങളാണ്. അത്തരക്കാരെയാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നതും. എന്നാൽ, പുരുഷൻമാർക്കാകട്ടെ ഉയർന്ന പിച്ചിലുള്ള ശബ്ദമുള്ള സ്ത്രീകളെയാണ്.

പലപ്പോഴും സ്പർശനവും

ഇത് പറഞ്ഞറിയിക്കാവുന്നതല്ല. അനുഭവിച്ചു തന്നെ അറിയണം. ആദ്യത്തെ സ്പർശനം ആണായാലും പെണ്ണായാലും മറക്കില്ല.

ആദ്യ ചുംബനം

ആദ്യ ചുംബനം വളരെ പ്രധാനപ്പെട്ടതാണ്. ഇത് പ്രത്യക്ഷവും രാസത്വരകവുമായ ഒരു അടുപ്പം ഇണയെകുറിച്ച് നൽകുന്നു. അത്രമേൽ ഹൃദ്യമായ ചുംബനം രക്തപ്രവാഹം വേഗത്തിലാക്കുകയും ഹൃദയസ്പന്ദനം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടുതൽ ഊർജം ശരീരത്തിലേക്ക് പ്രവഹിക്കുകയും ചെയ്യും.

വീഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News