സുക്കര്‍ബര്‍ഗിന്റെ മകളുടെ പേരില്‍ വെബ്‌സൈറ്റുണ്ടാക്കി; കൊച്ചിക്കാരന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയറെത്തേടി ഫേസ്ബുക്ക് വന്നു; സമ്മാനിച്ചത് 700 ഡോളര്‍

കൊച്ചി: അമൽ അഗസ്റ്റിൻ താനൊരു ചില്ലറക്കാരനല്ലെന്നു തിരിച്ചറിഞ്ഞത് ഫേസ്ബുക്ക് നേരിട്ടു വന്നപ്പോഴാണ്. മാർക്ക് സുക്കർബർഗിന്റെ മകളുടെ പേരിലുണ്ടാക്കിയ ഇന്റർനെറ്റ് സൈറ്റ് ഡൊമൈൻ ഫേസ്ബുക്ക് സ്വന്തമാക്കിയപ്പോൾ അമലിന് കിട്ടിയത് എഴുനൂറു ഡോളറും.

സുക്കർ ബർഗിന്റെ മകൾ മാക്‌സിം ഷാൻ സുക്കർബർഗ് എന്ന പേരിലാണ് കൊച്ചിയിലെ കെഎംഇഎ എൻജിനീയറിംഗ് കോളജ് വിദ്യാർഥി അമൽ അഗസ്റ്റിൻ ഡൊമൈൻ രജിസ്റ്റർ ചെയ്തത്. തുക കൊണ്ടല്ല, ഫേസ്ബുക്ക് തന്നെ തേടി വന്നതിൽ ആകെ ത്രില്ലടിച്ചതായാണഅ അമൽ അഗസ്റ്റിന്റെ പ്രതികരണം.

ഇന്റർനെറ്റിൽ ഡൊമൈനുകൾ രജിസ്റ്റർ ചെയ്തു ചെറിയ വരുമാനമുണ്ടാക്കുന്നത് അമലിന്റെ ശീലമാണ്. ഡിസംബറിൽ സുക്കർബർഗിന് കുട്ടിയുണ്ടായപ്പോൾ maxchanzuckerberg.org എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്തിട്ടു. കഴിഞ്ഞദിവസമാണഅ ഗോഡാഡി ഡോട് കോമിൽനിന്ന് ഈ ഡൊമൈൻ വിൽക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് അമലിന് ഇമെയിൽ കിട്ടിയത്. അമൽ സന്നദ്ധനായി. തൊട്ടുപിന്നാലെ 700 ഡോളർ വേണമെന്നു കാട്ടി മറുപടിയും അയച്ചു. സുക്കർബർഗിന്റെ ധനകാര്യ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഐക്കോണിക്ക് കാപിറ്റൽ എന്ന സ്ഥാപനത്തിന്റെ മാനേജർ സാറാ ചാപ്പലാണ് അമലുമായി ഇടപാടുകൾ നടത്തിയത്.

ഇമെയിൽ അയച്ചു കഴിഞ്ഞാണ് അത് എഫ്ബിയിൽനിന്നാണെന്ന് അമലിനു മനസിലായത്. ഇടപാടിലെ തുക കുറഞ്ഞുപോയെന്നു പലരും പറഞ്ഞെങ്കിലും ഫേസ്ബുക്ക് തന്നെ സമീപിച്ചതിലാണ് സംതൃപ്തിയെന്നാണ് അമലിന്റെ മറുപടി. പ്രശസ്തരുടെ പേരുകളിൽ ഡൊമൈനുകൾ രജിസ്റ്റർ ചെയ്തു പിന്നീട് വിൽക്കുന്നത് ലോകമെങ്ങും സർവസാധാരണമാണ്.സൈബർ സ്‌ക്വാട്ടിംഗ് എന്നാണ് ഇതിന് വിളിപ്പേര്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News