കോട്ടയം: നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ കാറിൽ ലോറിയിടിച്ചു. ഇന്നു രാവിലെ കോട്ടയം കോടിമതയിലാണ് സംഭവം. സുരാജ് താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ റോഡിലൂടെ വന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.
കോടിമതയിൽ പുതിയതായി നിർമിക്കുന്ന ആറുവരിപ്പാതയിലാണ് സംഭവം. അപകടത്തെത്തുടർന്നു സുരാജ് മറ്റൊരു കാറിൽ യാത്ര തുടർന്നു. ഷൂട്ടിംഗ് ആവശ്യത്തിനാണു സുരാജ് കോടയത്തെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here