വായ്പയെടുത്ത് തിരിച്ചടിച്ചിട്ടില്ലേ… ബാങ്കിൽ ജോലിക്ക് അപേക്ഷിക്കാൻ പറ്റില്ല; സിബിലിൽ പേരുണ്ടെങ്കിൽ ജോലി തരില്ലെന്ന എസ്ബിഐയുടെ ധാർഷ്ട്യത്തിനെതിരേ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: വ്യക്തിപരമായോ വിദ്യാഭ്യാസാവശ്യത്തിനോ വായ്പയെടുത്തു തിരിച്ചടവു മുടങ്ങിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ജോലി കിട്ടില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് അടുത്തിടെ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വായ്പ്, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയിൽ വീഴ്ച വരുത്തിയവരെ ജോലി നൽകുന്നതിൽനിന്നു മാറ്റിനിർത്തുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

എസ്ബിഐയിൽ പരീക്ഷയെഴുതാൻ ഇരിക്കുന്നവരിൽ പതിനായിരക്കണക്കിനു പേർ വിവിധ വായ്പകളെടുത്തവരാണ്. ഇവരിൽ പലരുടെയും തിരിച്ചടവുകളിൽ വീഴ്ചവന്നിട്ടുമുണ്ടാകും. പലരും സുശക്തമായ ജോലി ആഗ്രഹിച്ചുബാധ്യതകൾ തീർക്കാൻ ആഗ്രഹിച്ചാണ് ഇത്തരത്തിലെ ജോലികൾക്ക് അപേക്ഷിക്കുന്നത്. അതിനുള്ള അവസരം നിഷേധിക്കലാണ് എസ്ബിഐ ഇപ്പോൾ ചെയ്യുന്നത്.

17140 ഒഴിവുകളിലേക്കാണ് എസ്ബിഐ കഴിഞ്ഞദിവസം അപേക്ഷ ക്ഷണിച്ചത്. കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് വിഭാഗത്തിലായി മാത്രം 10726 ഒഴിവുകളുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്തു പഠിച്ചവരാണ് അപേക്ഷിക്കാനാഗ്രഹിക്കുന്ന പലരും. ജോലി കിട്ടാത്തതിനാൽ പലരും പല ഗഡുക്കളും മുടക്കിയിട്ടുണ്ട്. ഇവർക്കാർക്കും ജോലിക്ക് അപേക്ഷിക്കാനാവില്ല. വിവിധ കോഴ്‌സുകൾക്കു പഠിക്കുന്ന വിദ്യാർഥികളുടെ പേരിൽതന്നെയാണു വിദ്യാഭ്യാസ വായ്പകൾ അനുവദിച്ചിട്ടുള്ളത്. അതിനാൽതന്നെ പലരുടെയും പേരുകൾ സിബിലിലുണ്ട്.

പുതുതലമുറ ബാങ്കുകൾ പോലും നടപ്പാക്കിയിട്ടില്ലാത്ത വ്യവസ്ഥകളാണ് ഉദ്യോഗാർഥികളെ തടയാൻ എസ്ബിഐ വച്ചിരിക്കുന്നത്. മുമ്പ് ഉദ്യോഗാർഥികൾ പരിശീലനകാലം കഴിയും മുമ്പ് ഗർഭിണികളാവില്ലെന്ന ഉറപ്പു നൽകണമെന്ന വ്യവസ്ഥ വച്ചതിലൂടെ എസ്ബിഐ വിവാദത്തിലായിരുന്നു. ബാങ്കിന്റെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ റിയലൻസിനെ ഏൽപിച്ച ജനദ്രോഹ നടപടിയും എസ്ബിഐയിൽനിന്നാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News