കണ്ണൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വൻ അക്രമമഴിച്ചുവിടാൻ ആർഎസ്എസ് ശ്രമം നടത്തുന്നതായി സൂചന ശക്തമായി. കണ്ണൂർ പാനൂരിൽ ബോംബുകളടക്കം വൻ ആയുധശേഖരം കണ്ടെത്തി. പാനൂരിനടുത്തുള്ള ആർഎസ്എസ് ശക്തി കേന്ദ്രമായ എലാങ്കോടാണ് ആയുധശേഖരം കണ്ടെത്തിയത്. ബോംബുകൾക്കു പുറമേ വടിവാളുകളടക്കമുള്ള വൻ ആയുധങ്ങളുമുണ്ട് കണ്ടെത്തിയവയിൽ പെടുന്നു.
ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്താണ് ആയുധം കണ്ടെത്തിയത്. ഇവിടെവച്ച് ആയുധം നിർമിക്കുകയും സൂക്ഷിക്കുകയുമായിരുന്നെന്നു സംശയിക്കുന്നു. തെരഞ്ഞെടുപ്പ വരുന്നതോടെ മേഖലയിൽ കലാപമുണ്ടാക്കി ഹിന്ദു ഏകീകരണം ലക്ഷ്യമിടുകയാണ് ആർഎസ്എസ് ശ്രമമെന്നാണ് കരുതുന്നത്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കലാപത്തിന് ആർഎസ്എസ് പദ്ധതിയിടുന്നതായി നേരത്തേ രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. അക്രമമുണ്ടാക്കി ഹിന്ദു വികാരം ആളിക്കത്തിക്കാനാണ് ആർഎസ്എസ് ശ്രമമെന്നാണു രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പ്രദേശത്തു വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ആർഎസ്എസ് കേന്ദ്രങ്ങളിൽ വ്യാപകമായി ആയുധം ശേഖരിക്കുന്നതായാണ് റിപ്പോർട്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post