ദിലിപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ആശുപത്രി വൃത്തങ്ങള്‍

മുംബൈ: ബോളിവുഡ് താരം ദിലിപ് കുമാറിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ രണ്ട് മണിയോടെയാണ് ദിലിപ് കുമാറിനെ മുംബൈ ബാന്ദ്രയിലുള്ള ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി.

ദിലിപ് കുമാറിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയുണ്ടായിരുന്നു. ഇന്നലെ നിരവധി തവണ ഛര്‍ദ്ദിക്കുകയും ചെയ്തതോടെ ആരോഗ്യനില വഷളായി. അടുത്ത 48 മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ദിലിപ് കുമാറിന്റെ ആരോഗ്യക്കാര്യത്തേക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു.

93 വയസുള്ള ദിലിപ് കുമാറിന്റെ യഥാര്‍ഥ പേര് മുഹമ്മദ് യൂസഫ് ഖാന്‍ എന്നാണ്. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ മധുമതി, ദേവ്ദാസ്, മുഗള്‍ ഇ അസം, ഗംഗാ യമുന, രാം ഓര്‍ ശ്യാം, കര്‍മ തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹം നല്‍കി. 1998ല്‍ പുറത്തിറങ്ങിയ ക്വിലയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1991ല്‍ പത്മ ഭൂഷനും 2015ല്‍ പത്മ വിഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് 1994ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News