വിവാഹത്തിന് മുന്‍പ് താന്‍ പലതവണ ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഒരു രാത്രി മുഴുവന്‍ അന്യ പുരുഷനൊപ്പം ചെലവഴിക്കുന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ താല്‍പര്യമാണ്. രണ്ടു പേരും തമ്മില്‍ പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണ് ഒറ്റരാത്രി പങ്കിടുന്നതെങ്കില്‍ അതില്‍ പ്രായോഗികമായി തെറ്റൊന്നുമില്ലെന്നും സണ്ണി പറഞ്ഞു.
എന്നാല്‍ വിവാഹിതയായ തനിക്ക് ഇനി അതിനാവില്ലെന്നും സണ്ണി വ്യക്തമാക്കി. സ്‌നേഹസമ്പന്നനായ ഭര്‍ത്താവുള്ളപ്പോള്‍ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലര്‍ത്താനാവില്ലെന്നും സണ്ണി പറഞ്ഞു. ഇന്ത്യയില്‍ ഇന്നും സാമൂഹികമായി അംഗീകരിക്കാത്ത ഒന്നാണ് അത്തരത്തിനുള്ള ബന്ധങ്ങള്‍. ഇത്തരക്കാരെ നികൃഷ്ടരായും നിന്ദ്യരായും സമൂഹം കാണുന്നു. ഇത്തരം കാഴ്ചപ്പാട് മാറേണ്ട സമയം അതിക്രമിച്ചുവെന്നും സണ്ണി അഭിപ്രായപ്പെടുന്നു.
പുതിയ ചിത്രമായ വണ്‍ നൈറ്റ് സ്റ്റാന്‍ഡിന്റെ പ്രൊമോഷണല്‍ ചടങ്ങിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തനുജ് വിര്‍വാണിയാണ് നായകന്‍. ഉര്‍വില്‍ എന്ന കഥാപാത്രത്തെയാണ് തനുജ് അവതരിപ്പിക്കുന്നത്. സെലെന എന്ന കഥാപാത്രമായാണ് സണ്ണി എത്തുന്നത്. ഒരു രാത്രിയില്‍ ഇരുവര്‍ക്കും ഇടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സണ്ണി ലിയോണ്‍ ചൂടന്‍ വേഷവുമായി എത്തുന്നത്. ജാസ്മിന്‍ മോസെസ് ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്‌പെന്‍സ് ത്രില്ലറായ ചിത്രം ഏപ്രില്‍ 22ന് തിയേറ്ററുകളിലെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here