വയനാട് അതിർത്തിയിൽ വിദ്യാർഥികളെ കാട്ടാന തൂക്കിയെറിഞ്ഞു; പത്തൊമ്പതുകാരൻ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൽപറ്റ: വയനാട് – നീലഗിരി അതിർത്തിയിൽ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർഥികളെ കാട്ടാന തൂക്കിയെറിഞ്ഞു. ചേരമ്പാടി സ്വദേശിയും ഗൂഢല്ലൂർ ഭാരതിയാർ സർവകലാശാലാ കോളജിലെ ബിബിഎ വിദ്യാർഥിയുമായ ഷാഫി (19) മരിച്ചു. ഒപ്പമുണ്ടായിരുന്ന ചേരമ്പാടി സ്വദേശി ഷിനു (17)നെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ചേരമ്പാടി കണ്ണൻവയൽ ആദിവാസിക്കോളനിയിലേക്കു ബൈക്കിൽ പോവുകയായിരുന്നു ഷാഫിയും ഷാനുവും. ചേരമ്പാടി സ്‌കൂളിനടുത്തുവച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാന തൂക്കിയെറിഞ്ഞത്. ഷാഫിയെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട്ടേക്കു കൊണ്ടുപോകാൻ പറയുകയായിരുന്നു. വൈത്തിരി എത്തിയപ്പോഴേക്കും മരിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കും. കഴിഞ്ഞയാഴ്ച ചുള്ളിക്കൊമ്പൻ എന്ന ഒറ്റക്കൊമ്പനെ താപ്പാനകളെ ഉപയോഗിച്ചു പിടികൂടി മുതുമല തെപ്പക്കാട് ക്യാമ്പിലെ ആനക്കൊട്ടിലിൽ അടച്ചിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും കാട്ടാനയാക്രമണമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News