കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ.ഡോ. സാം മാത്യു (80) അന്തരിച്ചു. വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് പുതുപ്പള്ളി മന്ദിരം ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതശരീരം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
2001 ഒക്‌ടോബറില്‍ മഹായിടവക അധ്യക്ഷ സ്ഥാനത്തു നിന്നും വിരമിച്ച് സാം മാത്യു മാങ്ങാനത്തുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
ആലപ്പുഴ കോടുകുളഞ്ഞി വലിയതോട്ടത്തില്‍ വി.എം.മത്തായിയുടെ മകനായി 1936 ഒക്്‌ടോബര്‍ എട്ടിനാണ് സാം മാത്യുവിന്റെ ജനനം. പന്തളം എന്‍എസ്എസ് കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം കോല്‍ക്കത്ത ബിഷപ്‌സ് കോളജില്‍ നിന്നും ബിഡി ബിരുദം സമ്പാദിച്ചു. കീഴ്‌വായ്പൂര്‍, പുതുവല്‍, മദ്രാസ്, കഞ്ഞിക്കുഴി, മല്ലപ്പള്ളി, മൂലേടം എന്നീ ഇടവകകളില്‍ വികാരിയായും മഹായിടവ ട്രഷറര്‍, കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here