ആ സര്‍പ്രൈസ് മോഹന്‍ലാല്‍ പൊളിച്ചു; പുലിമുരുകന്‍ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറങ്ങി. പുലിമുരുകന്‍ എന്ന കഥാപാത്രത്തോടൊപ്പം മറ്റു നാലു കഥാപാത്രങ്ങളെക്കൂടി സംവിധായകന്‍ വൈശാഖ് പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നു. മലയാളത്തില്‍ നിന്നും ലാല്‍ ആണ് ചിത്രത്തിലെ ഒരു സര്‍പ്രൈസ് താരം. പോസ്റ്ററില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെലുങ്ക് നടന്‍ ജഗുപതി ബാബു, ഹിന്ദി നടന്‍ മകരാന്ദ് ദേശ്പാണ്ഡെ, തമിഴ് നടന്‍ കിഷോര്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ള മറ്റുതാരങ്ങള്‍.

മയില്‍വാഹനം എന്നു പേരുള്ള ലോറിയുടെ ഉടമയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പുലിമുരുകന്‍. കമാലിനി മുഖര്‍ജിയാണ് നായിക. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 15 കോടി രൂപയാണ് ബജറ്റ്. തോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. എസ് ജാനകിയും പുലിമുരുകനു വേണ്ടി പാടുന്നുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധായകന്‍. ജാസി ഗിഫ്റ്റും ശ്രേയാ ഘോഷാലും ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News