അമിത വേഗത്തില്‍ വന്ന ബിഎംഡബ്ല്യു ഇടിച്ച് നാലു പേര്‍ക്ക് പരുക്ക്; ഒരാളുടെ നിലഗുരുതരം

നോയിഡ: നോയിഡയില്‍ അമിത വേഗത്തില്‍ വന്ന ബിഎംഡബ്‌ള്യു ഇടിച്ച് നാലു പേര്‍ക്ക് പരുക്ക്. ശനിയാഴ്ച ഉച്ചക്ക് നോയിഡയിലായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ആദ്യമൊരു ബൈക്കിനെ ഇടിച്ചിട്ട കാര്‍ പിന്നീട് സ്‌റ്റേഡിയത്തിന് സമീപത്ത് നിന്നവരെ ഇടിച്ചിടുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. കാര്‍ ഹരിയാന രജിസ്‌ഷ്രേനിലുള്ളതാണെന്നും ഡ്രൈവര്‍ ദില്ലി സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പരുക്കേറ്റവരെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ മുമ്പ് നോര്‍ത്ത് ദില്ലിയില്‍ ബെന്‍സ് ഇടിച്ച് 32കാരനായ യുവാവ് മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here