പരവൂരില്‍ നടന്നത് മത്സരവെടിക്കെട്ട് തന്നെയെന്ന് വെളിപ്പെടുത്തല്‍; വെടിക്കോപ്പ് കൊണ്ടുവന്ന വാഹനത്തിന് വഴിതെളിയിച്ചത് പൊലീസ്; ക്ഷേത്രഭാരവാഹികള്‍ മത്സരം നിയന്ത്രിച്ചത് ഫോണിലൂടെ

fireworks-explosion


തിരുവനന്തപുരം:
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മത്സരവെടിക്കെട്ട് തന്നെയാണെന്ന് അപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ മകന്‍ ദീപുവിന്റെ വെളിപ്പെടുത്തല്‍. വിവരം ക്ഷേത്രപരിസരത്തെ ജനം അറിയാതിരിക്കാന്‍ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത് സമീപത്തെ ശാര്‍ക്കര ക്ഷേത്രത്തിലാണെന്നും ദീപു പീപ്പിള്‍ ടിവിയോട് പറഞ്ഞു.

സംഭവദിവസം ശാര്‍ക്കര ക്ഷേത്രത്തില്‍ നിന്ന് രാത്രി 11നാണ് വെടിക്കോപ്പുകള്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെത്തിച്ചത്. വെടിക്കോപ്പു കൊണ്ടുവരുന്ന വാഹനത്തിന് വഴി തെളിയിച്ചത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ക്ഷേത്രഭാരവാഹികള്‍ മത്സരം നിയന്ത്രിച്ചത് ഫോണിലൂടെയാണെന്നും ദീപു പറഞ്ഞു. നടക്കുന്നത് മത്സരവെടിക്കെട്ടാണെന്നും അതിന് മാര്‍ക്കിടാന്‍ പ്രത്യേകം ആളുണ്ടെന്നും ഭാരവാഹികള്‍ തന്നോട് പറഞ്ഞെന്ന് ദീപു പറയുന്നു. അപകടത്തില്‍ പരുക്കേറ്റ ദീപു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ആശുപത്രിയില്‍ കഴിയുന്ന ദീപു പീപ്പിള്‍ ടിവിയോട് പറഞ്ഞത്:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News