‘ഇളം വെയില്‍ കൊണ്ട് നാം നടന്ന നാളുകള്‍..’ഷാന്‍ ജോണ്‍സണ്‍ അവസാനമായി സംഗീതം നല്‍കിയ ഗാനം പുറത്തിറങ്ങി

അന്തരിച്ച സംഗീത സംവിധായിക ഷാന്‍ ജോണ്‍സണ്‍ അവസാനമായി സംഗീതം ചെയ്ത ഗാനം പുറത്തിറങ്ങി. ഇതളുകള്‍ എന്ന സംഗീത ആല്‍ബത്തിലെ ‘ഇളം വെയില്‍ കൊണ്ട് നാം നടന്ന നാളുകള്‍..’ എന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. ഉണ്ണി മാഞ്ഞാലി രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാലും സുജാത മോഹനുമാണ്.
ഗാനത്തെക്കുറിച്ച് വേണുഗോപാല്‍ പറയുന്നത് ഇങ്ങനെ:

മണ്‍മറയുന്നതിനു മുന്‍പ് അവസാനമായി ഷാന്‍ ജോണ്‍സന്‍ നമുക്കായ് ഒരുക്കിയ ഗാനം. ഷാനിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മുറിവേറ്റ മനസ്സുമായി ഈ പ്രണയ ഗാനം പാടുമ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍..? അറിയില്ല…. ഏറെ പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെട്ട വിങ്ങലിനിടയിലും പാട്ടിലെ പ്രണയത്തിന്റെ നനുത്ത ഭാവങ്ങള്‍ ചോര്‍ന്നു പോവാതെ ആലപിക്കേണ്ടി വന്ന നിമിഷങ്ങള്‍…സംഗീതത്തെ ഏറെ സ്‌നേഹിച്ച ഷാനിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഈ ഗാനം നിങ്ങള്‍ക്കായ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here