സംസ്ഥാനത്ത് ആന്റിപൈറസി സെല്ലിന്റെ വ്യാപക റെയ്ഡ്; 12 പേര്‍ പിടിയില്‍; മലയാള ചിത്രങ്ങളുടെ വ്യാജസിഡികളും അശ്ലീല വീഡിയോകളും കണ്ടെടുത്തു; പ്രധാന ഇരകള്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ആന്റിപൈറസി സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 12 പേര്‍ അറസ്റ്റില്‍. പുതിയ മലയാള ചിത്രങ്ങളുടെ വ്യാജസിഡികളും അശ്ലീല വീഡിയോകളും കമ്പ്യൂട്ടറില്‍ ശേഖരിച്ച് സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നവരെയാണ് പിടികൂടിയത്.
ബാലരാമപുരം താന്നിമൂട് ശ്രീപരാശക്തി കടയുടമ പ്രശാന്ത് മാവേലിക്കര തട്ടാരമ്പലം അമ്പാടി മ്യൂസിക് ഉടമ സുരേഷ് കുമാര്‍, കായംകുളം റെയില്‍വേ ഗേറ്റിന് സമീപം അശ്ലീല സിഡി വ്യാപാരം നടത്തുന്ന കുട്ടന്‍, ആലപ്പുഴ കെ.എസ്.ആര്‍.സി ബസ് സ്റ്റാന്‍ഡിന് സമീപം ഗ്യാലക്‌സി മൊബൈല്‍സ് ഉടമ ഷാനവാസ്, ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം റോയല്‍ മ്യൂസിക് ഉടമ ഹാരിസ്, കോഴഞ്ചേരി ജംഗ്ഷനില്‍ നന്ദനം സിഡി ഷോപ്പ് ഉടമ മനോജ്, അടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം വാക്ക് ആന്‍ഡ് ടോക്ക് ഉടമ ബാബു, ഇലന്തൂര്‍ ജംഗ്ഷന്‍ ഉത്രം സിഡി സെന്ററില്‍ പ്രമോദ്, പന്തളം ജംഗ്ഷനില്‍ വ്യാജ സിഡി വ്യാപാരം നടത്തുന്ന നൗഷാദ്, മലപ്പുറം വാണിയമ്പലം ഫെസിലിറ്റി വീഡിയോസ് ഉടമ ഹാരിസ്, കണ്ണൂര്‍ താഴെചൊവ്വ അറഫ മൊബൈല്‍സ് ഉടമ താരിഖ്, തളിപ്പറമ്പ് മൊബൈല്‍ കിങ്‌സ് ഉടമ ഫായിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, ലാപ് ടോപ്പ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പതിനായിരം വ്യാജ സിഡി എന്നിവ പിടിച്ചെടുത്തു.

അടുത്തദിവസങ്ങളിലും ശക്തമായ റെയ്ഡ് തുടരുമെന്ന് ആന്റിപൈറസി സെല്‍ പൊലീസ് സൂപ്രണ്ട് പി.ബി രാജീവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News