സൗദിയിലെ പെട്രോകെമിക്കൽ കമ്പനിയിൽ തീപിടുത്തത്തിൽ മൂന്നു മലയാളികൾ അടക്കം 12 പേർ മരിച്ചു; ദുരന്തം ജുബൈൽ യുണൈറ്റഡ് പെട്രോകെമിക്കൽസിൽ

റിയാദ്: സൗദിയിലെ പെട്രോളിയം കമ്പനിയിൽ തീപിടുത്തത്തിൽ മൂന്നു മലയാളികൾ അടക്കം പന്ത്രണ്ടുപേർ മരിച്ചു. ബെന്നി, ലൈജു മുരുങ്ങാത്തേരി, ഡാനിയേൽ എന്നിവരാണു മരിച്ച മലയാളികൾ. മരിച്ച ആറുപേർ മംഗലാപുരം സ്വദേശികളാണെന്നാണു സൂചന. പ്രദേശിക സമയം ഇന്നലെ ഉച്ചയോടെയായിരുന്നു തീപിടുത്തം. തീയണച്ചുകഴിഞ്ഞുള്ള പരിശോധനയിൽ അർധരാത്രിയോടെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

പതിനൊന്നു പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പുക പരന്നു ശ്വാസം മുട്ടിയാണു പന്ത്രണ്ടുപേരും മരിച്ചത്. സംഭവം നടന്നയുടനെ സിവിൽ ഡിഫെൻസ് അംഗങ്ങൾ പാഞ്ഞെത്തി ദുരന്തത്തിനിരയായവരെ ആശുപത്രിയിലാക്കുകയായിരുന്നു. ജുബൈൽ റോയൽ കമ്മീഷണൻ ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പ്ലാന്റിലെ സ്റ്റിമുലന്റ്‌സ് മാറ്റുന്നതിനിടെയാണു തീപിടിത്തമുണ്ടായതെന്നാണു വിവരം. അതിവേഗം തീയാളുകയായിരുന്നു. പെട്ടെന്നുതന്നെ തീയണച്ചെങ്കിലും പ്ലാന്റിനുള്ളിൽ വ്യാപിച്ച പുക കാരണമാണു മരണം സംഭവിച്ചതെന്നു സിവിൽ ഡിഫെൻസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here