പരവൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ നടതുറന്നു. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമിത്വത്തിൽ നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു നടതുറന്നത്.
കഴിഞ്ഞ ഞായറാഴ്ചയിലെ മഹാദുരന്തത്തിന്റെ ഓർമകൾ മായും മുമ്പേയാണ് ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടതുറന്നത്. വിശ്വാസികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറക്കുമ്പോൾ ഏവരും ഒരേ മനസോട് പ്രാർത്ഥിച്ചു. ശുദ്ധികലശത്തിനു ശേഷം നിത്യപൂജകൾ മാത്രമെ തല്ക്കാലം ഉണ്ടാവുകയുള്ളൂ. ബിംബത്തിന് കേടുപാടുകൾ ഇല്ല.
എല്ലാ ഉൽസവകാലത്തും വെടിക്കെട്ടിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് നടതുറക്കുന്നത്. എന്നാൽ ഇത്തവണ അത് ദുരന്തത്തിന്റെ വേദനയോടെ ആണെന്നു മാത്രം. ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളും പൊലീസും നടതുറക്കൽ ചടങ്ങിന് സാക്ഷികളായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here