കാൽ നൂറ്റാണ്ടിന് ശേഷം എൽഡിഎഫ് തൃപ്പൂണിത്തുറ തിരിച്ചുപിടികുമെന്ന് എംബി രാജേഷ്; യൂത്ത് മാർച്ചിന് തൃപ്പൂണിത്തുറയിൽ ആവേശോജ്വല സമാപനം

തൃപ്പൂണിത്തുറ: കാൽ നൂറ്റാണ്ട് മുമ്പ് നഷ്ടമായ തൃപ്പുണിത്തുറ മണ്ഡലം ഇത്തവണ എൽഡിഎഫ് തിരിച്ച് പിടിക്കുമെന്ന് എംബി രാജേഷ് എംപി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറികൂടിയായ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണാർഥം നടന്ന യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി പി ദിവ്യ, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസം നീണ്ട യൂത്ത് മാർച്ച്. മാർച്ചിലും സമാപന സമ്മേളനത്തിലുമായി നൂറുകണക്കിന് ഡിവൈഎഫ്‌ഐപ്രവർത്തകരാണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here